ആലപ്പുഴ: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ വസതികൾ സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ വസതി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറി പി.വി. സത്യനേശൻ, മണ്ഡലം സെക്രട്ടറി വി.പി. ചിദംബരൻ, ലോക്കൽ സെക്രട്ടറി ആസീഫ് റഹിം എന്നിവരും
ബി.ജെ.പി നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ വസതി ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ലോക്കൽ സെക്രട്ടറി കെ. അനിലാൽ എന്നിവരും സന്ദർശിച്ചു.