മാവേലിക്കര:1971ലെ ഇന്ത്യ -പാകിസ്ഥാൻ യുദ്ധത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന അമർ ജവാൻ സ്മൃതി യാത്രക്ക് മാവേലിക്കര താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന സ്വീകരണ ചടങ്ങ് മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ് മുരളീധര കൈമൾ അധ്യക്ഷനായി. ജാഥാ ക്യാപ്ടൻ കെ.ആർ ഗോപിനാഥൻ ജാഥാ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ആർ ഗോപിനാഥൻ നായരേയും ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രനെയും ഹാരാർപ്പണം ചെയ്തു. എസ്.പങ്കജാക്ഷൻ പിള്ള, സാഗർ വിജയൻ പിള്ള, റ്റി.കെ.രാധാകൃഷ്ണൻ, ജാഫർ കുട്ടി, ബി.എൻ.ശശിരാജ് എന്നിവർ സംസാരിച്ചു.