a

മാവേലിക്കര: നഗരത്തിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും 2 വാർഡുകളിൽ വീതം വൈദ്യുതി വിതരണം വിഛേദിച്ചു ക്രമീകരണം ഒരുക്കാൻ കെ.എസ്.ഇ.ബി അധി‍കൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ വൈദ്യുതി ഓഫീസിൽ ഉപരോധ സമരം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ എച്ച്.മേഘനാഥ്, കൃഷ്ണകുമാരി, ആർ.രേഷ്മ, സുജാതാദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, നൈനാൻ സി.കുറ്റിശേരി എന്നിവരാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. നാളെ മുതൽ 3 ദിവസത്തേക്ക് 2 വാർഡുകളിൽ വീതം അറ്റകുറ്റപ്പണികൾ നടത്താൻ ക്രമീകരണം ഒരുക്കാമെന്ന് രേഖാമൂലം എഴുതി നൽകിയതോടെയാണ് 2 മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്.