ആലപ്പുഴ :ബി.എസ് .എൻ.എൽ കുടിശിക തീർപ്പാക്കൽ മേള ഇന്നും നാളെയും ചെങ്ങന്നൂർ,കായംകുളം ,മാവേലിക്കര കസ്റ്റമർ കെയർ സെന്ററുകളിൽ നടത്തും. മേള പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജർ അറിയിച്ചു. വിവധകാരണങ്ങളാൽ ബി.എസ്.എൻ.എൽ ബിൽ അടയ്ക്കാതെ കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക അടച്ചു തീർത്ത് റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികളിൽ നിന്ന് ഒഴിവാകാം. താത്പര്യമുള്ളവർക്ക് റീകണക്ഷൻ എടുക്കാം. ഫോൺ: 8078382448.