photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയിലെ അരുവിപ്പുറം കുടുംബ യൂണി​റ്റിന്റെ വാർഷികം യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ ടി.എം.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി പി.കെ.അജികുമാർ കമ്മ​റ്റി അംഗങ്ങളായ പി.അജിത്ത്,ലിൻസി അശോകൻ,ഡോളി കാർത്തികേയൻ, സ്മിത, പി.ജി. സാബു,പി.ബി. രാജു എന്നിവർ സംസാരിച്ചു.ചെയർപേഴ്‌സണായി ഡോളി കാർത്തികേയനേയും,വൈസ്‌ ചെയർ പേഴ്‌സണായി ഷീലയേയും കൺവീനറായി സ്മിതയേയും തെരഞ്ഞെടുത്തു.