മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ അസംഘടിത മേഖലയിലെ ജനങ്ങൾക്കുള്ള രജിസ്ട്രേഷനായി ഇന്ന് രാവിലെ 10 മുതൽ ക്യാമ്പുകൾ നടത്തും. പഞ്ചായത്തിലെ 1 മുതൽ 4 വരെയും 15 മുതൽ 21 വരെ വാർഡുകളിൽ ഉള്ളവർ വടക്കെതുണ്ടം മാർതോമ്മ പാരിഷ് ഹാളിലും 5 മുതൽ 14 വരെ വാർഡുകളിൽ ഉള്ളവർ കോയിപ്പള്ളികരാഴ്ച ക്ഷേത്രത്തിന് കിഴക്കുള്ള എസ്.എൻ.ഡി.പി ഹാളിലും എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരകുറുപ്പ് അറിയിച്ചു. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്‌ കോപ്പി, മൊബൈൽ ഫോൺ എന്നിവ കൊണ്ടുവരണം.