
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ പുതുക്കാട് 494ാം നമ്പർ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ബാബു മണ്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി. എസ്.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി.വാഴവേലിൽ ശാഖാ സെക്രട്ടറി മുരുകൻ പെരക്കൻ, വനിതാ സംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ സംസാരിച്ചു. ഗുരുദേവദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ക്ലാസ് നയിച്ചു.എസ്.എസ്.എൽ.സി പ്ലസ് ടു മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൊവിഡ് പോരാളികളായ ആശാ പ്രവർത്തകരായ മിനി ആന്റണി,കുസുമ കുമാരി,ലളിത എന്നിവരെ ആദരിച്ചു. കുടുംബയൂണിറ്റ് കൺവീനർ ഷിബു പുതുക്കാട് സ്വാഗതവും അനിക്കുട്ടൻ മൂപ്പശേരി നന്ദിയും പറഞ്ഞു.