
ആലപ്പുഴ : ആലപ്പി ഗ്രേറ്റർ ലയൺസ് ക്ളബ് പ്രസിഡന്റ് ഡോ.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബീന രവികുമാർ, അഡ്വ. വി.അമർനാഥ്, റോയ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടികൾക്ക് ഫാൻ വിതരണം, നിർദ്ധന രോഗികൾക്ക് ധനസഹായം, തെരുവ് വാണിഭക്കാർക്ക് കുടകൾ തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പുതിയ ക്ളബിന്റെ പ്രസിഡന്റായി രാജേശ്വരി നായരെയും സെക്രട്ടറിയായി ഡയാന ബൈജുവിനെയും ട്രഷററായി ആശ ജാക്സണെയും തിരഞ്ഞെടുത്തു. ഡോ.ശ്രീലത, ഗോപിക വേണുഗോപാൽ, ഭാനുശ്രീ, സീനാ ശേഖർ, പ്രൊഫ. പ്രിയകുമാർ, അനിൽകുമാർ, സുബ്രഹ്മണ്യൻ, സാജു വർഗീസ്, ജോർജ് സാജു, നജീബ്, അഡ്വ. ജയൻ സി.ദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ ആദ്യമായാണ് സ്ത്രീകളുടെ നേതൃത്വത്തിൽ സ്ത്രീകളെ മാത്രം അംഗങ്ങളാക്കി ഒരു ലയൺസ് ക്ളബ് രൂപീകരിക്കുന്നത്.