bharanikavu-block

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക്‌ ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് എസ്.രജനി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ്‌ സിനുഖാൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സുമ, ആർ. സുജ, അംഗങ്ങളായ ജി. പുരുഷോത്തമൻ, പ്രസന്ന, ബി.ഡി.ഒ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ വിഷയാവതരണം നടത്തി. ഹെൽത്ത്‌ സൂപ്പർ വൈസർ സാബു, എസ്. ജയശ്രീ എന്നിവർ

പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മറ്റു സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.