pensioners

ചാരുംമൂട് : കേരള സ്റ്റേറ്റ് സർവ്വീസസ് പെൻഷനേഴ്സ് അസോസിയേഷൻ ചുനക്കര മണ്ഡലം വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം.ഷാജഹാൻ അദ്ധ്യക്ഷനായി. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷെരീഫ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എൻ.ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രശേഖരൻ , മണ്ഡലം സെക്രട്ടറി ഡോ.കെ.ഹരികുമാർ , സെപ്രൊഫ. കുമാരൻ, സുധാകര പിള്ള ,നസീർ സീതാർ, തുളസീധര കുമാർ , മോളീ നൈനാൻ , വിജയാംബിക കുമാരി, രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.