unit-sammelanam

ചാരുംമൂട്: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ വേടരപ്ലാവ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മാസങ്ങളായി ക്ഷേമനിധി ആനുകൂല്യങ്ങൾ ഏറെയും കുടിശികയാണ്. എത്രയും വേഗം ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. കബീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. മാധവൻകുട്ടി അദ്ധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി പി.എസ്. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ. മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികളായി ജി. മാധവൻകുട്ടി (പ്രസിഡന്റ്), ടി. രാജു, പി. അനിതകുമാരി (വൈസ് പ്രസിഡന്റ്), എ. പ്രഭ (ജനറൽ സെക്രട്ടറി) എസ്. സന്ധ്യാകുമാരി, റിച്ചാർഡ് സോളമൻ (ജോ. സെക്രട്ടറി), ഒ.പി. ശ്രീദേവി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.