photo

ചേർത്തല: സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മി​റ്റി നിർമ്മിച്ച സ്‌നേഹവീട് കൈമാറി. ഒരു ലോക്കൽ കമ്മ​റ്റിൽ ഒരുവീട് എന്ന സംസ്ഥാന കമ്മി​റ്റി തീരുമാന പ്രകാരമാണ് നിർദ്ധന കുടുംബത്തിന് സ്‌നേഹവീട് കൈമാറിയത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പള്ളിപ്പുറത്ത് ഷീബയ്ക്ക് വീടിന്റെ താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ കമ്മിറ്റി അംഗം സി. ശ്യാംകുമാർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ. രാജപ്പൻ നായർ, ജില്ലാ കമ്മിറ്റി അംഗം എൻ.ആർ. ബാബുരാജ്, പി.എം. പ്രമോദ്, ബി. വിനോദ്, പി.ജി. മുരളി, പി.ആർ. ഹരിക്കുട്ടൻ, പി.ഡി. സബീഷ്, എൻ.ആർ. രാജേഷ്, കെ.എൻ. പങ്കജാക്ഷൻ, പി.ആർ. റോയ് എന്നിവർ സംസാരിച്ചു.