kgou

ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ 36-ാം ജില്ലാ സമ്മേളനം ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ. 10ന് ജില്ലാ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. വിനോദ് അദ്ധ്യക്ഷനാകും. മുൻ സംസ്ഥാന പ്രസിഡന്റ് കെ. വിമൽ സംസാരിക്കും.

12.30ന് പ്രതിനിധി സമ്മേളനം കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഉച്ചക്ക് 2ന് സംഘടനാചർച്ചയും യാത്രഅയപ്പ് സമ്മേളനവും ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ജി. ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. മുൻ സംസ്ഥാന പ്രസിഡന്റ് കെ. വിമൽ, ജില്ലാ കമ്മിറ്റി അംഗം മായാ കൃഷ്ണൻ എന്നിവർക്ക് യാത്രഅയപ്പ് നൽകും.