ആലപ്പുഴ: നഗരപാത വികസന പദ്ധതിയുടെ ഭാഗമായി,ശവക്കോട്ടപ്പാലം മുതൽ വഴിച്ചേരി പാലം വരെയുള്ള റോഡിലെ കലുങ്കിന്റെ നിർമ്മാണം ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. കലുങ്കിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിച്ചതിനെത്തുടർന്ന് ഒരുമാസം മുമ്പ് ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

നിർമ്മാണ ജോലികൾ ആരംഭിച്ചതോടെ ശവക്കോട്ട പാലത്തിന്റെ വടക്കുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കോൺവെന്റ് സ്‌ക്വയർ വഴി തിരിച്ചു വിട്ടിട്ടും തിരക്ക് വർദ്ധിച്ചതോടെ മണിക്കൂറുകളെടുത്തേ നഗരത്തിൽ നിന്ന് ഒന്നു പുറത്തു കടക്കാൻ കഴിയൂ. ട്രാഫിക് പൊലീസിന്റെ അംഗബലം കുറവാണെന്നതും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമാകുന്നു. മുല്ലക്കൽ ചിറപ്പിന് തുടക്കം കുറിച്ചതോടെ കൺട്രോൾ റൂം മുതൽ തെക്കോട്ട് കൊട്ടാരപ്പാലം വരെയും ജില്ലാക്കോടതി പാലത്തിന്റെ ഇരുവശത്തെ റോഡിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊമ്മാടി,ശവക്കോട്ട പാലങ്ങളുടെ നിർമ്മാണവും നഗരത്തിലെ അനുബന്ധ റോഡുകളുടെയും കലുങ്കുകളുടെയും നിർമ്മാണം നടക്കുന്നതിനാൽ നിലവിലെ ഗതാഗത തടസം നിയന്ത്രിക്കുന്നതിനായി കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കോൺവെന്റ് സ്‌ക്വയർ വഴി തിരിച്ചു വിടുകയാണ്

സ്ളബ

നിർമ്മാണം വേഗത്തിൽ

1.കലുങ്കിന്റെ ഇരുവശത്തുമുള്ള ഭിത്തികളുടെ നിർമ്മാണം പൂർത്തീകരിച്ചു.

2.മുകൾഭാഗത്തെ സ്ളാബിന്റെ കോൺക്രീറ്റ് ജോലി ഈ ആഴ്ച പൂർത്തിയാകും

3.കോൺക്രീറ്റിനുള്ള കമ്പികെട്ട് ജോലികൾ അവസാനഘട്ടത്തിൽ

4.കോൺക്രീറ്റ് പൂർത്തീകരിച്ച് മൂന്ന് ആഴ്ച കഴിഞ്ഞാൽ വാഹനങ്ങൾ കടത്തിവിടാം

നഗരപാത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ശവക്കോട്ടപ്പാലം-വഴിച്ചേരി പാലം റോഡിലെ കലുങ്കിന്റെ നിമ്മാണം പൂർത്തികരിച്ച് അടുത്തമാസം ഗതാഗതത്തിന് തുറന്നു കൊടുക്കും.

-അസി. എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്