ambala

അമ്പലപ്പുഴ :അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ മലമ്പനി വിമുക്തമായി. 2008 മുതൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലും മലമ്പനി മരണങ്ങൾ ഇല്ലാത്തതിനാലും അതിഥി തൊഴിലാളികളുടെ സമയബന്ധിതമായ രക്ത പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്യാത്തതും കൊണ്ടാണ് അമ്പലപ്പുഴ ബ്ലോക്കിനെ മലമ്പനി വിമുക്തമായി പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളെയും മലമ്പനി വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം. എൽ. എ പ്രഖ്യാപനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വെക്ടർ ബോർഡ് ഡിസീസ് കൺട്രോൾ ഓഫീസർ അനിൽ ജോൺ ആമുഖ സന്ദേശം നൽകി.