ambala

അമ്പലപ്പുഴ. : ആകാശപ്പറവകളുടെ കൂട്ടുകാരനും ബ്രദർ മാത്യു ആൽബിന്റെ ആത്മീയ ഗുരുവുമായ കുറ്റിക്കലച്ചന്റെ നാലാം ചരമവാർഷികം പുന്നപ്ര ശാന്തിഭവനിൽ ആചരിച്ചു. അദ്ദേഹത്തിന്റെ സ്മരണക്കായി പുന്നപ്ര വിയാനിപ്പള്ളിയിൽ സ്ഥാപിച്ച കുരിശിനു മുന്നിൽ ശാന്തിഭവനിലെ അന്തേവാസികളും മാത്യു ആൽബിനും ചേർന്ന് പ്രാർഥനാ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഫാ.എഡ്വേർഡ് പുത്തൻ പുരയ്ക്കലിന്റെ നേതൃത്വത്തിൽ പ്രത്യക ദിവ്യബലി അർപ്പിച്ചു. 2017 ഡിസംബർ 20 നാണ് ഫാ.ജോർജ് കുറ്റിക്കൽ നിര്യാതനായത്. അദ്ദേഹത്തിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.