
അമ്പലപ്പുഴ: വർക്കിംഗ് ജേർണലിസ്റ്റ്സ് ഒഫ് ഇന്ത്യയുടെ കേരളഘടകം രൂപീകരിച്ച് ആദ്യ സമ്മേളനം അമ്പലപ്പുഴയിൽ നടന്നു. ദേശീയ ഉപാധ്യക്ഷൻ സഞ്ജയ് കുമാർ ഉപാദ്ധ്യായ നിർഹിച്ചു. ഷിജു തറയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ബിജു തറയിൽ,സുജിത്ത് വാളൂർ,ജിബി റോക്കി എന്നിവർ സംസാരിച്ചു.
സമൂഹത്തിൽ വിവിധ രംഗങ്ങളിൽ മുദ്ര പതിപ്പിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. ഡബ്ല്യു. ജെ. ഐ യുടെ സംസ്ഥാന ഭാരവാഹികളായി ഷിജു തറയിൽ (സംസ്ഥാന പ്രസിഡന്റ്),ജിബിറോക്കി (ജനറൽ സെക്രട്ടറി) ,സന്തോഷ് കുമാർ എം, ധന്യ ശേഖരൻ ( വൈസ് പ്രസിഡന്റുമാർ),ജസ്റ്റിൻ സോളമൻ, സുജിത്ത് വാളൂർ ( സെക്രട്ടറിമാർ ), നിലിൻ കൃപാകരൻ, സന്തോഷ്, അജിത്ത് കുമാർ കെ.പി, വിഷ്ണു തോന്നയ്ക്കൽ, ആതിര സരസ്വത്, ശ്യം കുമാർ, ബിനിഷ്,വിഷ്ണു ആർ.ഉണിത്താൻ, ജോജി മോൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു .