ചെന്നിത്തല: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിനെ മലേറിയ വിമുക്ത വാർഡായി പ്രഖ്യാപിച്ചു. ചെന്നിത്തല തെക്ക് സബ്സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് പ്രഖ്യാപനം നടത്തി. ദീപു പടകത്തിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ. ബൈജു, ജയചന്ദ്രൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശ്രീകല എന്നിവർ പങ്കെടുത്തു.