ആലപ്പുഴ: ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 30ന് മുഹമ്മ ആര്യക്കര എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവരാണ് സ്വാഗതസംഘം മുഖ്യ രക്ഷാധികാരികൾ.

2008ന് ശേഷം ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് സ്കൂൾ പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ 28നകം ജില്ലാ സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. 0477 2253090

.