santhivanam-oda

മാന്നാർ : വെള്ളക്കെട്ട് മൂലം വർഷങ്ങളായി ദുരിതത്തിൽ കഴിഞ്ഞിരുന്ന ചെന്നിത്തല പഞ്ചായത്ത് 10ാം വാർഡിൽ ശാന്തിവനം പ്രദേശവാസികൾക്ക് ആശ്വാസമേകി, വെള്ളം ഒഴുകിപ്പോകാനായി ഓട നിർമ്മാണം ആരംഭിച്ചു. ശാന്തിവനം - വലിയ പെരുമ്പുഴ റോഡിൽ പേരാമ്പിൽ ഭാഗത്തും ചെറുകോൽ ആയിക്കാട്ട് ഭാഗത്തും മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഇതുവഴിയുള്ള യാത്ര ദുരിതത്തിലായിരുന്നു. വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരമായിട്ടാണ് ചെന്നിത്തല പഞ്ചായത്തിൽ നിന്ന് അനുവദിച്ച 9 ലക്ഷം രൂപ മുടക്കി ഓട നിർമ്മിക്കുന്നത്. ഓട നിർമാണം പൂർത്തിയാകുന്നതോടെ വർഷകാലത്തെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമാകുമെന്ന് പഞ്ചായത്തംഗം ഷിബു കിളിയമ്മൻ തറയിൽ പറഞ്ഞു.