ആലപ്പുഴ: ജില്ലയുടെ മഹത്തായ സാംസ്‌കാരിക രാഷ്ട്രീയ പാരമ്പര്യത്തിന് കളങ്കമേൽപ്പിച്ച വർഗീയ കൊലപാതകങ്ങൾക്കെതിരെ 26ന് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ മാനവമൈത്രീ ജ്വാല തെളിയിക്കുവാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ പങ്കെടുത്ത് സ്വന്തം ജീവൻ ബലിയർപ്പിച്ചവരുടെ നാട്ടിൽ വർഗീയതയുടെ പേരിൽ മനുഷ്യരെ കശാപ്പ് ചെയ്യുന്ന പുത്തൻ രീതികളെ ജനങ്ങൾ ഒന്നിച്ചെതിർക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യോഗത്തിൽ ദീപ്തി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി പി. പ്രസാദ്, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു..