ആലപ്പുഴ: ജില്ലയിലെ ദേശീയ ഉപഭോക്തൃ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എച്ച്. സലാം എം.എൽ.എ നിർവഹിക്കും. ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന അദ്ധ്യക്ഷത വഹിക്കും. ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ കെ.കെ. രജീഷും ഉപോഭക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം പി.ആർ. ഷോളിയും പ്രഭാഷണം നടത്തും.