
ആലപ്പുഴ: ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) സ്വാശ്രയ കോഴ്‌സിൽ പ്രവേശനത്തിനുള്ള അഭിമുഖം നാളെ രാവിലെ 9.30ന് ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ യോഗ്യതയും സംവരണവും തെളിയിക്കുന്ന രേഖകളും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെ അസൽ സഹിതവും ഇന്റർവ്യൂ കാർഡിൽ നൽകിയ സമയത്ത് എത്തണം. റാങ്ക് ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 8547788521, 956225607.