
ഗൂഢാലോചന പുറത്ത് കൊണ്ടുവരണം
ആലപ്പുഴ: ദാരുണമായി കൊലചെയ്യപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രൺജിത് ശ്രീനിവാസൻ, എസ്.ഡ. പി.ഐ നേതാവ് കെ.എസ്.ഷാൻ എന്നിവരുടെ വീടുകൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.
സംഭവത്തിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, സുനിൽ ജോർജ്ജ്, പി ജെ മാത്യു, സി വി മനോജ്കുമാർ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, ആർ അംജിത്കുമാർ,, എൻ.ചിദംബരൻ, കെ.വി.മേഘനാഥൻ, സി.സി. നിസാർ, എം.എസ്.ചന്ദ്രബോസ്, കെ.എച്ച്.മജീദ്, എം.പി. ജോയ്, എം.ഷഫീഖ്, ബി.അനസ്, അബൂബക്കർ ആശാൻ, സിറാജ് മേത്തർ എന്നിവർ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.