akashraj

ചാരുംമൂട് : സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ ബാലപ്രതിഭ ആകാശ്‌ രാജ്‌ ആലുങ്കലിനു സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാർഡ്‌. കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കലിന്റെ മകനാണ് ആകാശ്‌ രാജ്‌. പതിനായിരത്തിലേറെ രൂപയുടെ സമ്മാനങ്ങളും കാഷ്‌ അവാർഡും സർട്ടിഫിക്കറ്റുകളും , കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ പഠന പാക്കേജും അപൂർവ്വയിനം വൃക്ഷത്തൈകളും അടങ്ങുന്നതാണ് പുരസ്കാരം. സ്പീഡ്‌ കാർട്ടൂണിസ്റ്റ്‌ അഡ്വ ജിതേഷ്, ആനയടി പ്രസാദ്, അവാർഡ് പദ്ധതിയുടെ സംസ്ഥാന കോർഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ സമിതിയാണു ജേതാവിനെ തിരഞ്ഞെടുത്തത്‌. 25 ന് രാവിലെ 9ന് ആകാശ് രാജിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി പ്രസാദ് അവാർഡ് സമ്മാനിക്കും.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി സുഗതവനം പ്രതിഭാനിധി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ രാജേശ്വരി അധ്യക്ഷത വഹിക്കും. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് വിശിഷ്ടാതിഥിയാകും. ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വി.ഷൈല, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ കെ.എസ്‌.രാജേഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സുഗതവനം ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ അറിയിച്ചു.