ksta

പൂച്ചാക്കൽ : ജനുവരി 1, 2 തീയതികളിൽ പൂച്ചാക്കലിൽ നടക്കുന്ന കെ.എസ്.ടി.എ ജില്ല സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. സാന്ത്വനം പാലിയേറ്റീവ് കെയർ ചെയർമാൻ കെ.രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. ധനപാൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഡി ജോഷി, ജില്ലാ കമ്മിറ്റി അംഗം സി. സൽജ , കെ.ഇ കുഞ്ഞുമോൻ, എച്ച്. മുഹമ്മദ്‌ ഷാ, കെ.എസ് സജീഷ് കുമാർ,പി. തിലകൻ , കെ.കെ അജയൻ, ബി.ഷഫ്‌ന എന്നിവർ സംസാരിച്ചു. കൺവീനർ എൻ.ജി ദിനേശ് കുമാർ സ്വാഗതവും വി.ആർ ഗിരീഷ് നന്ദിയും പറഞ്ഞു.