ആലപ്പുഴ: എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനം 26ന് കായംകുളത്ത് നടക്കും. രാവിലെ 9:30 ന് സി.കെ.സതീഷ് കുമാർ നഗറിൽ (ടൗൺ ഹാൾ) സംസ്ഥാന പ്രസിഡന്റ് ജെ.അരുൺബാബു പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.അജികുമാർ സ്വാഗതം പറയും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, ജി.കൃഷ്ണപ്രസാദ്‌, പി.വി.സത്യനേശൻ , എം.കെ ഉത്തമൻ, എ.ഷാജഹാൻ , എൻ.സുകുമാരപിള്ള, കെ.ഋഷി രാജ്, എ.എ.റഹിം, പി.എസ്.സന്തോഷ് കുമാർ, എ.ശോഭ, വി.പ്രശാന്തൻ, സനൂപ് കുഞ്ഞുമോൻ, ബൈ രഞ്ജിത്ത്, സി.എ.അരുൺകുമാർ, വിപിൻ ദാസ് തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് പി.കബീർ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അസ്‌ലം ഷാ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് യു.അമൽ ഭാവി പ്രവർത്തന പരിപാടിയും അവതരിപ്പിക്കും. സ്വാഗത സംഘം കൺവീനർ ജെ.ആദർശ് നന്ദി പറയും.