ആലപ്പുഴ: ഏകം തുല്യനീതിക്കായി കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ചേർത്തല എൻ.എസ്.എസ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് 'സൈബർ ലോകത്തെ പ്രശ്നങ്ങളും സേനയിലെ പെൺ സാന്നിദ്ധ്യവും" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചിലവഴിക്കുന്ന തുകയേക്കാൾ എത്രയോ ഇരട്ടി വിവാഹത്തിനായി മാറ്റിവെക്കുന്ന പ്രവണത മറ്റേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ജെ.പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു. കോളേജ് അദ്ധ്യാപകരായ അനൂപ്, മായ, സി.ഡി.എസ് ചെയർ പേഴ്സൺ വിജി, ജില്ലാ പ്രോഗ്രാം മാനേജർ സുനിത മിഥുൻ, സ്നേഹിതാ ഉദ്യോഗസ്ഥരായ ആതിര ഭാനു, സജിത, വിനിത എന്നിവർ പങ്കെടുത്തു.