p

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും കളക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉറപ്പു നൽകി. മന്ത്രിമാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾ അവരവരുടെ തലങ്ങളിൽ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തെയോ എം.എൽ.എമാരെയോ മന്ത്രിമാരെയോ അറിയിക്കാം. അഭിപ്രായ വ്യത്യാസങ്ങൾ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

എം.എൽ.എമാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. ജെ. മോബി, സബ് കളക്ടർ സൂരജ് ഷാജി, വിവിധ പാർട്ടി നേതാക്കളായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, എം.വി. ഗോപകുമാർ, കെ. സോമൻ, എൽ.പി. ജയചന്ദ്രൻ, റിയാസ് കെ.പൊന്നാട്, എം.സാലാൽ, അഡ്വ.ജേക്കബ് എബ്രഹാം, എ.എൻ. പുരം ശിവകുമാർ, മോൻസി അറുവൻതറ തുടങ്ങിയവർ പങ്കെടുത്തു.


പൊലീസിനെതിരെ കടുത്ത വിമർശനം

പൊലീസിന്റെ ജാഗ്രതക്കുറവാണ് ഇരട്ടക്കൊലയ്ക്ക് വഴിയൊരുക്കിയതെന്ന് യോഗത്തിൽ പങ്കെടുത്ത യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് സർവകക്ഷിയോഗം വിളിക്കണമെന്ന് ബിജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ്. പ്രതിനിധിയെ ചർച്ചയ്ക്കു വിളിച്ചില്ലെന്ന് ബി.ജെ.പി. ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രവർത്തകരെ അനാവശ്യമായി കസ്റ്റഡിയിൽ വയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് റിയാസ് കെ.പൊന്നാട് പറഞ്ഞു.

നിരോധനാജ്ഞ നാളെ വരെ നീട്ടി

ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെ രാവിലെ ആറു വരെ ദീർഘിപ്പിച്ചതായി കളക്ടർ അറിയിച്ചു.

ര​ൺ​ജി​ത്തി​ന്റെ​ ​കൊ​ല​പാ​ത​കം: അ​ഞ്ച് ​എ​സ്.​ഡി.​പി.ഐ പ്ര​വ​ർ​ത്ത​ക​ർ​ ​അ​റ​സ്‌​റ്റിൽ

ആ​ല​പ്പു​ഴ​:​ ​ബി.​ജെ.​പി​ ​ഒ.​ബി.​സി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ര​ൺ​ജി​ത്ത് ​ശ്രീ​നി​വാ​സ​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്ത​ ​അ​ഞ്ച് ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​അ​റ​സ്‌​റ്റ് ​ചെ​യ്‌​തു.​ ​ആ​ല​പ്പു​ഴ​ ​മ​ണ്ണ​ഞ്ചേ​രി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​തു​രു​ത്തി​യി​ൽ​ ​അ​ർ​ഷാ​ദ് ​(22​),​ ​സ​ബീ​ർ​ ​മ​ൻ​സി​ലി​ൽ​ ​സു​ധീ​ർ​ ​(34​),​ ​മ​ച്ച​നാ​ട് ​നി​ഷാ​ദ് ​(26​),​ ​പ​ര​പ്പി​ൽ​ ​ആ​സി​ഫ് ​(19​),​ ​മ​ച്ച​നാ​ട് ​അ​ലി​ ​(18​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​വ​രെ​ക്കു​റി​ച്ചും​ ​കേ​സി​ലെ​ ​പ​ങ്കാ​ളി​ത്ത​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളും​ ​ഇ​ന്ന് ​എ.​ഡി.​ജി.​പി​ ​വി​ജ​യ് ​സാ​ഖ​റെ​ ​വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ​അ​ന്വേ​ഷ​ണ​സം​ഘം​ ​വ്യ​ക്ത​മാ​ക്കി.


അ​ക്ര​മി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​നാ​ലു​ ​ബൈ​ക്കു​ക​ൾ​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ക​ള​ക്‌​ട​റേ​റ്റി​ൽ​ ​ന​ട​ന്ന​ ​മ​ന്ത്രി​ത​ല​ ​സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ​ ​മ​ണ്ണ​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​വും​ ​എ​സ്.​ഡി.​പി.​ഐ​ ​നേ​താ​വു​മാ​യ​ ​ന​വാ​സി​നെ​യും​ ​പൊ​ലീ​സ് ​ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​ണ്.​ ​ജി​ല്ല​യി​ലെ​ ​ആ​ർ.​എ​സ്.​എ​സ് ​-​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ​യും​ ​തു​ട​ർ​ന്നു.​ ​ര​ണ്ടു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ 275​ ​ല​ധി​കം​ ​വീ​ടു​ക​ളി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി.


എ​സ്.​ഡി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​ഷാ​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യി​ലും​ ​ആ​സൂ​ത്ര​ണ​ത്തി​ലും​ ​പ​ങ്കെ​ടു​ത്ത​ ​ര​ണ്ട് ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റ​സ്‌​റ്റി​ലാ​യി​രു​ന്നു.​ ​അ​ക്ര​മ​ണ​ത്തി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്ത​ ​ആ​റു​ ​പേ​രെ​ ​പൊ​ലീ​സ് ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​ര​ൺ​ജി​ത്തി​നെ​ ​കൊ​ല​പ്പെ​ട​‌ു​ത്തി​യ​ത് ​ആ​റു​ ​ബൈ​ക്കു​ക​ളി​ലെ​ത്തി​യ​ 12​ ​അം​ഗ​ ​സം​ഘ​മാ​ണ്.​ ​ര​ണ്ട് ​ഡി​വൈ.​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ല് ​പൊ​ലീ​സ് ​സം​ഘ​ങ്ങ​ളാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.