
ആലപ്പുഴ: കുതിരപ്പന്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൈത്താങ്ങ് ജീവകാരുണ്യ സംഘടനയുടെ ക്രിസ്മസ് ആഘോഷവും ഉപഹാര സമർപ്പണവും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് പ്രസിഡന്റ് റ്റി.എസ്.വിജയപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ക്ലാരമ്മ പീറ്റർ ക്രിസ്മസ് സന്ദേശം നൽകി. പി.കെ.ബൈജു, റ്റി.ബി. ഉദയൻ, എച്ച്.ഷാജഹാൻ, എസ്. സജീവ്, വി.ആർ. ലൈലാമണി, പി.എക്സ്.അജയപ്പൻ, ഡി.ഷിബു, വി.ബാബുരാജ് എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി.യിൽ 300 മിനിട്ട് കൊണ്ട് 437 രസീത് മുറിച്ച് 8,51,850 രൂപയുടെ റെക്കാഡ് കളക്ഷൻ സമാഹരിച്ച സൗത്ത് ഓഫീസ് കാഷ്യർ സഹീർ ഖാനെ ചടങ്ങിൽ അനുമോദിച്ചു. 30 നിർദ്ധന കുടുംബങ്ങൾക്ക് ക്രിസ്മസ് സ്നേഹ സമ്മാനം വിതരണം ചെയ്തു.