
മാവേലിക്കര : ലയൺസ് ക്ലബ് ഇന്റർ നാഷണലും മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസും സംഘടിപ്പിച്ച വിദ്യാർത്ഥി ശാക്തീകരണ പരിപാടിയായ ഡിസൈനിംഗ് ദി ഡസ്റ്റിനി നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലട അദ്ധ്യക്ഷനായി. മാനേജർ കെ.എസ്.തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.ടി.എ പ്രസിഡന്റ് എസ്.ശശികുമാർ, വൈസ് പ്രസിഡന്റ് ബിനു തങ്കച്ചൻ, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം, പരിശീലകൻ സജി എബ്രഹാം സാമുവൽ, കോ ഓർഡിനേറ്റർ കെ.വി.മാത്യു, ജോൺ ഐപ്പ്, ജോസഫ് ജോൺ, ഡാനിയേൽ ജോർജ്, ഷൈനി തോമസ്, വർഗീസ് പോത്തൻ, എം.എം ജോസഫ്, സജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.