ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകിട വ്യവസായ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം.പ്രവീൺ സ്വാഗതം പറഞ്ഞു. കെ.എസ്.എസ്.ഐ.എ ആലപ്പുഴ പ്രസിഡന്റ് ഹരിലാൽ വി.കെ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.അജിമോൻ, വി.ജയ, ലീലാദേവി.എസ്, ഉദയകുമാർ ടി ,കെ.പി.സന്തോഷ് എന്നിവർ സംസാരിച്ചു.