
അപകടം തടാകത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
ചേർത്തല: ചേർത്തല സ്വദേശിയായ യുവാവ് തെലങ്കാനയിൽ തടാകത്തിൽ മുങ്ങി മരിച്ചു. ചേർത്തല വയലാർ പഞ്ചായത്ത് 13-ാം വാർഡ് കണ്ടനാട്ട് സന്തോഷിന്റെ മകൻ അഭയ് സന്തോഷ് (26)ആണ് മരിച്ചത്.19ന് വൈകിട്ടാണ് അപകടം.തടാകത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ടതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അപകടത്തിൽ മൂന്നു പേർ മരിച്ചതായാണ് വിവരം. മുഹമ്മയിലെ കയർ കമ്പനിയിൽ ജോലി നോക്കുകയായിരുന്ന അഭയ് പത്ത് ദിവസം മുമ്പാണ് തെലങ്കാനയിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലിയ്ക്ക് പോയത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.മാതാവ്:അമ്പിളി.സഹോദരൻ:അക്ഷയ് സന്തോഷ്(ദുബായ്).