
ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്ന പി.പി. സ്വാതന്ത്റ്യത്തിന്റെ 23-ാമത് ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി കരിയർ കഞ്ഞിക്കുഴി വിജയികൾക്ക് സമ്മാനദാനവും ആശ പ്രവർത്തകർക്ക് ആദരവും അനുസ്മരണ സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ,സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ, എസ്. പ്രകാശൻ,ആർ.രവിപാലൻ, കെ.കമലമ്മ,ബൈരഞ്ചിത്ത്, ജ്യോതി മോൾ , പി.എസ്.ശ്രീലത, എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.എസ്.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായാണ് ഗ്രാമ പഞ്ചായത്ത് കരിയർ കഞ്ഞിക്കുഴി എന്ന മത്സരപരീക്ഷ പദ്ധതി ആരംഭിച്ചത്. ആഴ്ചയിൽ മൂന്നു വീതംനൂറു പരീക്ഷകളാണ് ഇതിനകം പൂർത്തീകരിച്ചത്.