a

മാവേലിക്കര : റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോ കത്തി നശിച്ചു. പല്ലാരിമംഗലം പുത്തൻകുളങ്ങര പൈനുവിളയിൽ വീട്ടിൽ ബിജുവിന്റെ ഓട്ടോ ആണ് കത്തിയത്. വീട്ടിലേക്ക് നടവഴി മാത്രമുള്ളതിനാൽ റോഡിലാണ് ഓട്ടോ ഇടാറുള്ളത്. രാത്രി 11 മണിയോടെയാണ് ബിജു ഓട്ടം കഴിഞ്ഞ് ഓട്ടോറിക്ഷ റോഡിൽ ഇട്ടശേഷം വീട്ടിലേക്ക് പോയത്. നാട്ടുകാരാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. മാവേലിക്കരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഓട്ടോ പൂർണമായി കത്തി നശിച്ചു.