തുറവൂർ: തുറവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.പി.സി ശ്രീജ ശശിധരൻ, കെ.എസ്. ശ്രീദേവി, ക്വിസ് മാസ്റ്റർമാരായ ജയൻ, ആരിഫ്, സന്തോഷ് കുമാർ, ആർ. ബിന്ദു പൈ എന്നിവർ സംസാരിച്ചു.