തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് വാർഷിക സമ്മേളനം അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡന്റ് പി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വി.ഗോപി മുഖ്യ പ്രഭാഷണം നടത്തി. കെ.രാജീവൻ, തുറവൂർ ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി. രാമചന്ദ്രൻ നായർ (പ്രസിഡന്റ്), ടി. പി. മോഹനൻ (ജനറൽ സെക്രട്ടറി), ശശീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.