കാവാലം: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭ ചെറുകര - കാവാലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നാളെ രാവിലെ 10ന് നടക്കും. കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി ഉദ്ഘാടനം ചെയ്യും. അശോകരാജൻ പദയാത്രാ സന്ദേശവും വി. ശിവദാസ് ആതിര അനുഗ്രഹപ്രഭാഷണവും നടത്തും. പദയാത്ര ഭാരവാഹികൾ: വി. ശിവദാസ് ആതിര, മോഹനദാസ് (രക്ഷാധികാരികൾ), പി.ആർ. സിദ്ധാർത്ഥൻ (ചെയർമാൻ), പി.പി. മോഹൻദാസ്, രവീന്ദ്രൻ പാലേടം (വൈസ് ചെയർമാൻ), ജി. യശോധരൻ (കൺവീനർ), അജിതാ കണ്ണൻ, സിന്ധു തങ്കപ്പൻ (ജോ. കൺവീനർ), പി.എസ്. സണ്ണി (ട്രഷറർ), ടി.ടി. സത്യദാസ് (കോ ഓർഡിനേറ്റർ).