tv-r

തുറവൂർ: ജനുവരി 4 മുതൽ 6 വരെ ചന്തിരൂരിൽ നടക്കുന്ന സി.പി.എം അരൂർ ഏരിയാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുറവൂരിലെ ഏരിയാ കമ്മിറ്റി ഓഫീസാണ് സ്വാഗതസംഘം ഓഫീസായി​ സജ്ജീകരിച്ചിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ.പി. ഷിബു, ഏരിയാ സെക്രട്ടറി പി.കെ. സാബു, പി.ഡി.രമേശൻ, സി.ടി.വാസു, എം.ജി.നായർ, ജി.ബാഹുലേയൻ, അനിത സോമൻ, മോളി സുഗുണാനന്ദൻ, ഗീതാ ഷാജി എന്നിവർ പങ്കെടുത്തു