ആലപ്പുഴ: പെൻഷൻ പരിഷ്കരണ കുടിശിക നൽകാത്തത് പെൻഷൻകാരോട് സർക്കാർ കാട്ടുന്ന വഞ്ചനയാണെന്ന് കെ.പി.സി.സി സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് ആലപ്പുഴ നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.എ. ജലീൽ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. സി.വി. ഗോപി, കെ.ജി.പി.പി. ജയിംസ്, ഡബ്ലു.പി. തങ്കച്ചൻ, ഡോ.നെടുമുടി ഹരികുമാർ എന്നിവർ സംസാരിച്ചു.