ആലപ്പുഴ: തെക്കൻ പഴനിയെന്നറിയപ്പെടുന്ന തെക്കനാര്യാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകര തൈപ്പൂയ ഉത്സവം ജനുവരി 9 മുതൽ 18വരെ നടക്കും. 9ന് വൈകിട്ട് 7നും 8നും മദ്ധ്യേ ചേർത്തല സി.എം. മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. 18ന് ആറാട്ടോടെയാണ് സമാപനം. ഉത്സവബലി, പള്ളിവേട്ട, ഒറ്റത്താലം, ആറാട്ട്, നിറപറ സമർപ്പണം, കുടുംബക്കാവടി, തൃക്കാവടിവരവ് എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. ഇത്തവണ വേലുകുത്ത് വഴിപാട് ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.