
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിന്റെയും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ വിമുക്തി കോ-ഓർഡിനേറ്റർ ജി. വിജയകൃഷ്ണൻ, അഡ്വ. ദിലീപ് റഹ്മാൻ എന്നിവർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ശശികല, ഡോ. കാർത്തിക, എം. മുഹമ്മദ് കോയ, നീതു, സഫ്ത്താർ എന്നിവർ സംസാരിച്ചു.