ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഇ-ഗ്രാമസ്വരാജ് പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 മാർച്ച് 31വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ. പ്രായം 18നും 30നും മദ്ധ്യേ. 29ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.