ambala

അലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി. അബ്ദുൾ റെഷീദ് മദനി അദ്ധ്യക്ഷനായി. ജില്ലാ സ്വീകരണ യോഗത്തിൽ ഹജ്ജ് വെൽഫെയർ അസോ. ജനറൽ സെക്രട്ടറി ജമാൽ പള്ളാത്തുരുത്തി ചെയർമാനെ സ്വീകരിച്ചു. അനസ് ഹാജി, സുബൈർ മുസലിയാർ, ട്രെയിനർ ഷാജഹാൻ, അക്ബർ തങ്ങൾ മുതലായവർ പങ്കെടുത്തു.