മാന്നാർ : തൃക്കുരട്ടി മഹാദേവ ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായി കലാധരൻ കൈലാസം (പ്രസിഡന്റ്), വിനോദ്കുമാർ ചിറ്റക്കാട്ട് (വൈസ് പ്രസിഡന്റ്), രാമൻ തമ്പി ശബരിമഠം (സെക്രട്ടറി), അനിരുദ്ധൻ ചിത്രാഭവനം (ജോയിന്റ് സെക്രട്ടറി), വൈശാഖ് (ട്രഷറർ, ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ), അനുകുമാർ ഭാനുഭവനം, വിഷ്ണുപ്രസാദ് തെക്കുംതളിയിൽ, വിഷ്ണുപ്രകാശ് തെക്കുംതളിയിൽ, ഹരീഷ്‌കുമാർ കൈലാസം, രാമചന്ദ്രൻ കുമാണിക്കര, സുരേഷ്‌കുമാർ കളക്കാട്ട്, അനിൽ കെ.നായർ ഉത്രാടം (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. തിരുവല്ല ദേവസ്വം അസി: കമ്മീഷണർ, തൃക്കുരട്ടി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.