akpa-christmas-cake

മാന്നാർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) മാന്നാർ യൂണിറ്റ് പമ്പാ സ്വാശ്രയസംഘം ക്രിസ്മസ് ആഘോഷവും കേക്ക് വിതരണവും നടത്തി. സംഘാംഗം ശശിധരൻ പിള്ളയുടെ വസതിയിൽ നടത്തിയ ആഘോഷ പരിപാടിയിൽ എ.കെ.പി.എ മാന്നാർ യൂണിറ്റ് പ്രസിഡന്റ് പി.ജെ സാമുവൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജോർജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബേബി അരുന്ധതി കേക്ക് മുറിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സാനു ഭാസ്കർ കേക്കുകൾ വിതരണം ചെയ്തു. സംഘം സെക്രട്ടറി നിയാസ് സി.ഐ, യൂണിറ്റ് ട്രഷറർ നിഷാന്ത് സോമൻ , സംഘം ട്രഷറർ അനീഷ് കുമാർ , സംഘം അംഗങ്ങളായ അനന്തൻ, മത്തായി, ക്രിസോൾ രാജു , ജോജി മാത്യു, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.