ആലപ്പുഴ: കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ തുക ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് എ എം ആരിഫ് എം പി നിവേദനം നൽകി. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം.പി പറഞ്ഞു.