
കായംകുളം : ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ക്രിസ്മസ് ആഘോഷപരിപാടികൾ "ജിംഗിൾബെൽ" സംഘടിപ്പിച്ചു. ഓട്ടിസം സെന്ററിൽ വാർഡ് കൗൺസിലർ പുഷ്പദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം നിർവഹിച്ചു.
എസ്. ദീപ സ്വാഗതം പറഞ്ഞു. സിനി-സീരിയൽ ആർട്ടിസ്റ്റ് രശ്മി അനിൽ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺഷാമില അനിമോൻ, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് , ചേതന ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ലൂക്കോസ് കന്നിമേൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു നന്ദി പറഞ്ഞു.