ambala

അമ്പലപ്പുഴ: കെ ഡിസ്ക് നടപ്പാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ജില്ലയിലെ റോഡ് ഷോ ആരംഭിച്ചു. അമ്പലപ്പുഴ ഗവ. കോളേജിൽ നടന്ന പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഗവ. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 500 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മോത്തി ജോർജ് അദ്ധ്യക്ഷനായി. കെ ഡിസ്ക് ജില്ലാ പ്രോഗ്രാം എക്സിക്യുട്ടീവ് ഡോ. അബ്ദുള്ള ആസാദ്‌ മുഖ്യപ്രഭാഷണം നടത്തി. കോളേജ് വൈ.ഐ.പി കോ ഓർഡിനേറ്റർ ഡോ. സുനിൽ കുമാർ, ജില്ലാ ഇന്നവേഷൻ കൗൺസിൽ കോർ ഗ്രൂപ്പ്‌ അംഗം ഡോ. ജയരാജ്‌ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുന്നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പദ്ധതിയിൽ അംഗങ്ങളായി.