photo

ചേർത്തല: കെയർ ഹോം പദ്ധതി പ്രകാരം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളോം പറമ്പിൽ സതിയമ്മയ്ക്ക് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ,എച്ച്. സലാം എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ,അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റെ ഹാരിസ്,സി.പി.എം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ, അൻസാരി, സഹകരണ വകുപ്പ് ഓഡി​റ്റർ ഷിയാസ്,ഭരണ സമിതി അംഗങ്ങളായ വി. പ്രസന്നൻ,കെ. കൈലാസൻ,ടി.ആർ ജഗദീശൻ,സുരേഷ് ബാബു, അനില ബോസ്, പ്രസന്ന മുരളി, വിജയ മുരളീകൃഷ്ണൻ , സെക്രട്ടറി പി.ഗീത എന്നിവർ പങ്കെടുത്തു. ആറു ലക്ഷത്തി പതിനായിരം രൂപ മുടക്കിയാണ് വീട് നിർമ്മിച്ച് നൽകിയത്.